Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class 12

സി​ബി​എ​സ്ഇ പ്ല​സ് ടു ​ഉ​ത്ത​ര​പേ​പ്പ​റി​ന്‍റെ പ​ക​ർ​പ്പി​നാ​യു​ള്ള അ​പേ​ക്ഷാ സ​മ​യം നീ​ട്ടി; സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ, പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ തൃ​പ്ത​ര​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​ത്ത​ര​പേ​പ്പ​റി​ന്‍റെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ബോ​ർ​ഡ് നീ​ട്ടി. വെ​ബ്‌​സൈ​റ്റി​ലെ ക​ടു​ത്ത സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി 11:59 വ​രെ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ആ​ദ്യം മേ​യ് 22 ആ​യി​രു​ന്നെ​ങ്കി​ലും വെ​ബ്സൈ​റ്റ് ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ത് നീ​ട്ടു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​പേ​പ്പ​റി​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള പോ​ർ​ട്ട​ൽ തു​റ​ന്ന​ത് മു​ത​ൽ ലോ​ഗി​ൻ പ​രാ​ജ​യ​പ്പെ​ടു​ക, പേ​യ്‌​മെ​ന്‍റ് പേ​ജ് ത​ട​സ​പ്പെ​ടു​ക, ലി​ങ്കു​ക​ൾ ല​ഭ്യ​മാ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ക​ടു​ത്ത ത​ക​രാ​റു​ക​ളാ​ണ് വെ​ബ്‌​സൈ​റ്റ് നേ​രി​ടു​ന്ന​ത്. പ​രീ​ക്ഷാ ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ സൈ​റ്റി​ലേ​ക്കു​ണ്ടാ​യ അ​മി​ത​മാ​യ ട്രാ​ഫി​ക്കും ചി​ല അ​ന​ധി​കൃ​ത ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ത​ക​രാ​റി​ന് കാ​ര​ണ​മാ​യി സി​ബി​എ​സ്ഇ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ സം​ഘം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴും പ​ല​ർ​ക്കും സൈ​റ്റ് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത്ത​വ​ണ തീ​യ​തി​ക​ളി​ൽ മാ​ത്ര​മ​ല്ല, അ​പേ​ക്ഷാ ഫീ​സി​ലും വ​ലി​യ മാ​റ്റ​മു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു സ​ബ്ജ​ക്റ്റി​ന് 700 രൂ​പ​യാ​യി​രു​ന്ന ഫീ​സ് ഇ​ത്ത​വ​ണ 100 രൂ​പ​യാ​യി സി​ബി​എ​സ്ഇ കു​ത്ത​നെ കു​റ​ച്ചി​ട്ടു​ണ്ട് (ഏ​ക​ദേ​ശം 85% ഇ​ള​വ്). മാ​ർ​ക്ക് വെ​രി​ഫി​ക്കേ​ഷ​ൻ ഫീ​സും 500-ൽ ​നി​ന്ന് 100 രൂ​പ​യാ​ക്കി കു​റ​ച്ചു.

സ്കാ​ൻ ചെ​യ്ത ഉ​ത്ത​ര​പേ​പ്പ​ർ ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ. അ​പേ​ക്ഷ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് മെ​യ് 26 നും 29 ​നും ഇ​ട​യി​ൽ ഉ​ത്ത​ര​പേ​പ്പ​റു​ക​ൾ പോ​ർ​ട്ട​ൽ വ​ഴി ല​ഭ്യ​മാ​കും. ഒ​രു ചോ​ദ്യ​ത്തി​ന് 25 രൂ​പ നി​ര​ക്കി​ൽ ചോ​ദ്യ​ങ്ങ​ൾ ച​ല​ഞ്ച് ചെ​യ്യാ​നു​ള്ള റീ-​ഇ​വാ​ലു​വേ​ഷ​ൻ പോ​ർ​ട്ട​ൽ മെ​യ് 31 മു​ത​ൽ ജൂ​ൺ 5 വ​രെ തു​റ​ന്നി​രി​ക്കും.

Latest News

Corehub Up